എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ മത്സരം: ഇന്ത്യന്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ജ്യോതിഷിയെ നിയമിച്ചിരുന്നതായി റിപ്പോര്‍ട്ട്; ചെലവ് 16 ലക്ഷം രൂപ!

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ന്യൂഡല്‍ഹി: എഎഫ്‌സി ഏഷ്യന്‍ കപ്പ് യോഗ്യതാ റൗണ്ടില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിനെ പ്രചോദിപ്പിക്കാന്‍ ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ (എ.ഐ.എഫ്.എഫ്) നല്‍കിയത് 16 ലക്ഷം രൂപയാണെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

Advertisment

യോഗ്യത മത്സരങ്ങള്‍ക്ക് മുമ്പായി ഒരു മോട്ടിവേറ്ററെ ടീമിനൊപ്പം നിയമിച്ചിരുന്നു. ഇയാള്‍ ഒരു ജ്യോതിഷ ഏജന്‍സിയുടെ ഭാഗമായ വ്യക്തിയാണെന്ന് പിന്നീടുള്ള അന്വേഷണത്തില്‍ വ്യക്തമായതായും ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.

16 ലക്ഷം രൂപയ്ക്ക് ഒരു ജ്യോതിഷിയെ തന്നെയാണ് നിയമിച്ചതെന്നും, ജ്യോതിഷ ഏജന്‍സി ഇന്ത്യന്‍ ടീമിന് ക്ലാസുകള്‍ എടുത്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതുസംബന്ധിച്ച് എഐഎഫ്എഫ് പ്രതികരിച്ചിട്ടില്ല.

Advertisment