സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
/sathyam/media/post_attachments/pes6WHwD9flREJg7lVb3.jpg)
പനാജി: കേരള ബ്ലാസ്റ്റേഴ്‌സിനെ കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ ഫൈനലില്‍ എത്തിക്കുന്നതിന് നിര്‍ണായക പ്രകടനം കാഴ്ചവച്ച സൂപ്പര്‍ താരം അല്‍വാരോ വാസ്‌ക്വെസിനെ എഫ്‌സി ഗോവ റാഞ്ചി. നേരത്തെ തന്നെ വാസ്‌ക്വെസ് ഗോവയിലേക്ക് മാറിയേക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും, ഇന്നാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമായത്.
Advertisment
23 മത്സരങ്ങളില്‍ നിന്ന് എട്ട് ഗോളുകള്‍ നേടിയ വാസ്‌ക്വെസിന്റെ പ്രകടനം കേരള ബ്ലാസ്റ്റേഴ്‌സിന് ഏറെ ഊര്‍ജ്ജം പകര്‍ന്നിരുന്നു. അതുകൊണ്ട് തന്നെ താരം ടീം വിട്ടത് ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാണ്. എങ്കിലും മികച്ച മറ്റൊരു താരത്തെ ടീം കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us