ഡബ്ലിന്‍: അയര്‍ലന്‍ഡിനെതിരായ ആദ്യ ടി20യില്‍ സഞ്ജു സാംസണ് കളിക്കാന്‍ അവസരം കിട്ടാത്തത് ആരാധകര്‍ക്ക് ഏറെ നിരാശ സമ്മാനിച്ചിരുന്നു. ടീമില്‍ സ്ഥാനം ലഭിച്ചില്ലെങ്കിലും ആരാധകരുടെ മനസ് താരം 'കീഴടക്കുന്ന' ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
Sanju giving photography 💖#SanjuSamsonpic.twitter.com/OdDcJyU4yX
— Mahi Bhai (Sanjusamson Fan👑) (@Sanjusamsonf11) June 27, 2022
ഡബ്ലിനില്‍ നടന്ന മത്സരത്തിനിടെ ബൗണ്ടറിക്കരികില്‍ കൂടി നടന്നുപോയ സഞ്ജുവിനെ വിളിച്ച് ഓട്ടോഗ്രാഫ് വാങ്ങാനും സെല്‍ഫിയെടുക്കാനും മലയാളികളടക്കമുള്ളവരുടെ തിരക്കായിരുന്നു. ബൗണ്ടറി ലൈനിന് പുറത്ത് ഒരു സുരക്ഷാ ഉദ്യോഗസ്ഥനൊപ്പമെത്തിയ സഞ്ജു, ആരാധകര്‍ നീട്ടിയ ജേഴ്‌സികളിലും മറ്റും ഓട്ടോഗ്രാഫ് എഴുതി നല്‍കാനും ഫോണ്‍ നീട്ടുന്നവര്‍ക്കൊപ്പം സെല്‍ഫിയെടുക്കാനുമെല്ലാം തയ്യാറാകുന്നുണ്ട്.
#Sanju entertaining his fans, with his presence what if not asked to play match #INDvIRE ✅😅#Hallabol - tonight time for #TeamIndia wrap up 2:0🚩 hope 🌧️ doesn't come to spoil 🙏#IREvIND#IndvsEng#HardikPandya#rajasthanroyalspic.twitter.com/Zl0eeVIGqq
— DaebakAnkita💃 (@DaebakankitaF) June 28, 2022
ലാളിത്യമാണ് സഞ്ജുവിന്റെ പ്രത്യേകതയെന്ന് ആരാധകര്‍ സമൂഹമാധ്യമത്തില്‍ കുറിച്ചു. ഇന്ന് നടക്കുന്ന രണ്ടാം ടി20 മത്സരത്തിലും സഞ്ജു കളിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പരിക്കേറ്റ റുതുരാജ് ഗെയ്ക്വാദ് ഇന്ന് കളിച്ചില്ലെങ്കില്‍ പകരം സഞ്ജുവിനെ അന്തിമ ഇലവനില്‍ ഉള്‍പ്പെടുത്താന്‍ സാധ്യതയേറെയാണ്. രാഹുല്‍ ത്രിപാഠിക്ക് അരങ്ങേറ്റ മത്സരത്തിന് അവസരം കൊടുക്കാനാണ് ടീം മാനേജ്‌മെന്റ് തീരുമാനിക്കുന്നതില്‍ സഞ്ജുവിന് അത് തിരിച്ചടിയാകും. അതേസമയം, ഇന്നത്തെ മത്സരത്തിനും മഴ ഭീഷണിയാണ്.