New Update
Advertisment
കൊച്ചി: അല്‍വാരോ വാസ്‌ക്വെസിന് പിന്നാലെ, കഴിഞ്ഞ സീസണില്‍ മുന്നേറ്റ നിരയ്ക്ക് ശക്തി പകര്‍ന്ന അര്‍ജന്റീനിയന്‍ സ്‌ട്രൈക്കര്‍ ഹോര്‍ഗെ പെരേര ഡയസും ടീം വിട്ടത് കേരള ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുന്നു.
ഡയസ് ടീം വിട്ടേക്കുമെന്ന് ഏതാനും ദിവസങ്ങളായി അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും ഇന്നാണ് ബ്ലാസ്റ്റേഴ്‌സ് ഇക്കാര്യം സ്ഥിരീകരിച്ചത്.
കഴിഞ്ഞ സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ഫൈനലില്‍ എത്തിക്കുന്നതില്‍ നിര്‍ണായക പ്രകടനം കാഴ്ചവച്ച താരമാണ് ഡയസ്. സൂപ്പര്‍ താരങ്ങള്‍ ടീം വിട്ടെങ്കിലും, അതിലും മികച്ച താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍.