Advertisment

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ നേട്ടം ഒന്‍പതായി; ഇന്ത്യയ്ക്കായി ഒൻപതാം സ്വർണം നേടിയത് പുരുഷൻമാരുടെ 86 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ ദീപക് പൂനിയ, തോൽപ്പിച്ചത് പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

ബർമിങ്ങാം: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയുടെ സ്വര്‍ണമെഡല്‍ നേട്ടം ഒന്‍പതായി. പുരുഷൻമാരുടെ 86 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ പാക്കിസ്ഥാന്റെ മുഹമ്മദ് ഇനാമിനെ തോൽപ്പിച്ച് ദീപക് പൂനിയയാണ് ഇന്ത്യയ്ക്കായി ഒൻപതാം സ്വർണം നേടിയത്.

Advertisment

publive-image

വനിതകളുടെ 62 കിലോ വിഭാഗത്തില്‍ കാനഡയുടെ അന ഗൊഡീനസ് ഗോണ്‍സാലസിനെ തോല്‍പ്പിച്ച് സാക്ഷി മാലിക്കും, പുരുഷൻമാരുടെ 65 കിലോ വിഭാഗം ഗുസ്തി ഫൈനലില്‍ കാനഡയുടെ ലച്ച്‍ലന്‍ മക്നീലിനെ തോല്‍പ്പിച്ച് ബജ്‌രംഗ് പൂനിയയും സ്വര്‍ണം നേടി.

കോമൺവെൽത്തിൽ ബജ്‌രംഗിന്റെ മൂന്നാം മെഡൽ നേട്ടമാണിത്. ഇതിനു മുൻപ് മറ്റൊരു സ്വർണവും വെള്ളി മെഡലും താരം നേടിയിട്ടുണ്ട്. 2021 ടോക്കിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവുമാണ് ബജ്‌രംഗ് പൂനിയ. ലോക ചാംപ്യൻഷിപ്പിൽ ഒരു വെള്ളിയും രണ്ടു വെങ്കലവും ബജ്‌രംഗിന്റെ പേരിലുണ്ട്. 2016 റിയോ ഒളിംപിക്സിൽ വെങ്കൽ മെഡൽ നേടിയ താരമാണ് സാക്ഷി മാലിക്ക്.

വനിതകളുടെ 57 കിലോ വിഭാഗത്തില്‍ അന്‍ഷു മാലിക്ക് വെള്ളി മെഡൽ നേടി. നൈജീരിയയുടെ അഡുക്കുറെയെയോടാണ് ഫൈനലില്‍ പരാജയപ്പെട്ടത്. നൈജീരിയന്‍ താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണമാണ്.

Advertisment