Advertisment

കോമണ്‍വെല്‍ത്ത് ഗെയിംസ് ഗുസ്തി ; നവീനും വിനേഷ് ഫോഗട്ടിനും സ്വർണ്ണം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

ബെര്‍മിങ്ഹാം: കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ 74 കിലോ ഗുസ്തിയില്‍ നവീന് സ്വര്‍ണ്ണം. തന്റെ ആദ്യ ഗെയിംസില്‍ തന്നെ സ്വര്‍ണം നേടാന്‍ നവീനായി. പാകിസ്താന്റെ താഹീറിനെ 9-0 എന്ന് സ്‌കോറിനാണ് നവീന്‍ പരാജയപ്പെടുത്തിയത്.

publive-image

വനിതകളുടെ 53 കിലോ ഗുസ്തിയില്‍ വിനേഷ് ഫോഗട്ടും സ്വര്‍ണ്ണം നേടി. താരത്തിന്റെ തുടര്‍ച്ചയായ മൂന്നാം കോമണ്‍വെല്‍ത്ത് സ്വര്‍ണ്ണമാണിത്. ശ്രീലങ്കയുടെ ചമോദയ കേശാനിയെയാണ് വിനേഷ് പരാജയപ്പെടുത്തിയത്. കോണ്‍വെല്‍ത്ത് ഗെയിംസിലും ഏഷ്യന്‍ ഗെയിംസിലും സ്വര്‍ണം നേടുന്ന ആദ്യ ഇന്ത്യന്‍ വനിതയെന്ന നേട്ടവും വിനേഷ് സ്വന്തമാക്കി.

നേരത്തെ കോമണ്‍വെല്‍ത്ത് ഗെയിംസ് പുരുഷന്മാരുടെ 57 കിലോ ഗുസ്തിയില്‍ രവി കുമാര്‍ ദാഹിയ സ്വര്‍ണ്ണം നേടിയിരിന്നു. ഗെയിംസിലെ രവി കുമാര്‍ ദാഹിയയുടെ ആദ്യ സ്വര്‍ണ്ണമായിരുന്നു ഇത്. നൈജീരിയയുടെ എബികെവെനിമോ വെല്‍സണെ 100 എന്ന് സ്‌കോറിനാണ് രവി പരാജയപ്പെടുത്തിയത്. മൂന്ന് തവണ ഏഷ്യന്‍ ചാമ്പ്യനാണ് രവി. 2020 ടോക്യോ ഒളിമ്പിക്‌സില്‍ വെളളി മെഡലും താരം സ്വന്തമാക്കിയിട്ടുണ്ട്.

ഗുസ്തിയിലെ ഇന്ത്യയുടെ ആറാം സ്വര്‍ണമാണിത്. നവീന്റെ നേട്ടത്തോടെ ഗെയിംസിലെ 12ാമത്തെ സ്വര്‍ണമാണ് ഇന്ത്യക്ക് ലഭിച്ചിരിക്കുന്നത്.

Advertisment