Advertisment

പാരാ ടേബിള്‍ ടെന്നീസ് സിം​ഗിൾസിൽ ഭവിന പട്ടേലിന് സ്വര്‍ണം ; ഇന്ത്യയ്ക്ക് അകെ 13 സ്വർണം

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ബെര്‍മിങ്ഹാം: പാരാ ടേബിള്‍ ടെന്നീസ് വനിതകളുടെ സിം​ഗിൾസിൽ സ്വർണം നേടി ഭവിന പട്ടേൽ. നൈജീരിയയുടെ ഇഫെച്ചുക്വുഡെ ക്രിസ്റ്റ്യാന ഇക്‌പിയോയിയെ ആണ് ഭവിന പരാജയപ്പെടുത്തിയത്. 12-10,11-2, 11-9 എന്നിങ്ങനെയായിരുന്നു സ്‌കോർ. ഇതോടെ ഇന്ത്യക്ക് കോമൺ വെൽത്ത് ​ഗെയിംസിൽ പതിമൂന്ന് സ്വർണമായി.

ടോക്കിയോ പാരാലിംമ്പിക്സിൽ ​ഗുജറാത്തിൽ നിന്നുളള ഭവിന പട്ടേൽ വെളളി നേടിയിരുന്നു. 2011ൽ പിടിടി തായ്‌ലൻഡ് ഓപ്പണിൽ വ്യക്തിഗത വിഭാഗത്തിൽ വെള്ളി മെഡൽ നേടിയതോടെ ഭവിന ലോക റാങ്കിങ്ങിൽ രണ്ടാം സ്ഥാനത്തെത്തിയിരുന്നു.

Advertisment