അഞ്ചാം ടി20; വിന്‍ഡീസിനെതിരെ ഇന്ത്യയ്ക്ക് ബാറ്റിങ്; ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍; രോഹിതിന് പകരം ഹാര്‍ദ്ദിക് ക്യാപ്റ്റന്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

ഫ്‌ളോറിഡ: വിന്‍ഡീസിനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തില്‍, ടോസ് നേടിയ ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുത്തു. 3-1ന് പരമ്പര സ്വന്തമാക്കി ഇന്ത്യയ്ക്ക് ഇന്നത്തെ മത്സരം അപ്രസക്തമാണെങ്കിലും, ആധികാരിക വിജയം ഉറപ്പിക്കാനാണ് ശ്രമം.

Advertisment

കൂടുതല്‍ താരങ്ങള്‍ക്ക് അവസരം നല്‍കുന്നതിന് ഇന്ത്യന്‍ ടീമില്‍ നിരവധി മാറ്റങ്ങള്‍ വരുത്തി. രോഹിത് ശര്‍മയ്ക്ക് പകരം ഹാര്‍ദ്ദിക് പാണ്ഡ്യ ടീമിനെ നയിക്കും. സൂര്യകുമാര്‍ യാദവ്, ഋഷഭ് പന്ത്, ഭുവനേശ്വര്‍ കുമാര്‍ എന്നിരും ടീമിലില്ല.

ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കുല്‍ദീപ് യാദവ് എന്നിവര്‍ പകരം ടീമിലെത്തി. മലയാളം താരം സഞ്ജു സാംസണ്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തി.

Advertisment