എനിക്ക് ഇപ്പോള്‍ നല്ല വേദനയുണ്ട്, നിങ്ങളുടെ പ്രാര്‍ത്ഥനയുണ്ടാകണം, ഇതെന്റെ അവസാന ശസ്ത്രക്രിയയാകുമെന്ന് കരുതുന്നു! ആശുപത്രിക്കിടക്കയില്‍ നിന്ന് അക്തര്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

Advertisment

മെല്‍ബണ്‍: ആരാധകരോട് തന്റെ ആരോഗ്യത്തിനുവേണ്ടി പ്രാര്‍ത്ഥിക്കണമെന്ന അഭ്യര്‍ത്ഥനയുമായി മുന്‍ പാകിസ്താന്‍ ക്രിക്കറ്റ് താരം ഷൊഐബ് അക്തര്‍. കാൽ മുട്ടിനുള്ള ശസ്ത്രക്രിയ കഴിഞ്ഞതായും ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവരും പ്രാർഥിക്കണമെന്നും അക്തര്‍ വീഡിയോയിലൂടെ അഭ്യര്‍ത്ഥിച്ചു.

കാല്‍മുട്ടിനുള്ള ശസ്ത്രക്രിയയ്ക്ക് വേണ്ടിയാണ് താരം ഓസ്‌ട്രേലിയയിലെത്തിയത്. നാല്– അഞ്ച് വർഷം കൂടി കളിക്കാൻ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ വീൽചെയറിൽ ആയിപോയേനെ– വീഡിയോയില്‍ അക്തര്‍ പറയുന്നു.

"' എനിക്ക് നാലോ അഞ്ചോ വര്‍ഷം കൂടി ക്രിക്കറ്റ് കളിക്കാന്‍ സാധിക്കുമായിരുന്നു. അങ്ങനെ ചെയ്തിരുന്നെങ്കില്‍ ഞാനിപ്പോള്‍ ഒന്നെഴുന്നേല്‍ക്കാന്‍ പോലുമാകാതെ വീല്‍ചെയറിലായിപ്പോയേനേ. അതുകൊണ്ടാണ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത്. ഞാൻ ഇപ്പോൾ വേദനയിലാണ്. നിങ്ങളുടെ പ്രാർഥനകൾ ഉണ്ടാകണം. ഇതെന്റെ അവസാന ശസ്ത്രക്രിയ ആകുമെന്നു പ്രതീക്ഷിക്കുന്നു''-അക്തര്‍ പറഞ്ഞു.

മുന്‍പ് കാൽമുട്ടിന് അഞ്ചോളം ശസ്ത്രക്രിയകൾക്കു താരം വിധേയനായിരുന്നു. ക്രിക്കറ്റില്‍ സജീവമായ സമയം തൊട്ട് അക്തറിനെ കാല്‍മുട്ടുവേദന വിടാതെ പിടികൂടിയിരുന്നു.

Advertisment