ഐഎസ്എല്‍ ഒക്ടോബര്‍ ഏഴ് മുതല്‍; ഉദ്ഘാടനമത്സരത്തില്‍ കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: ഐഎസ്എല്ലിന്റെ പുതിയ സീസണ്‍ ഒക്ടോബര്‍ ഏഴിന് ആരംഭിക്കും. ഉദ്ഘാടന മത്സരത്തില്‍ കൊച്ചിയില്‍ കേരള ബ്ലാസ്‌റ്റേഴ്‌സും ഈസ്റ്റ് ബംഗാളും ഏറ്റുമുട്ടും. ഏപ്രിലില്‍ ലീഗ് അവസാനിക്കും. തുടര്‍ന്ന് സൂപ്പര്‍ കപ്പ് നടക്കും.

Advertisment

കഴിഞ്ഞ സീസണുകളിലുള്ളപോലെ ദിവസേനയുള്ള മത്സരങ്ങള്‍ ഉണ്ടായിരിക്കില്ല. വ്യാഴാഴ്ച മുതല്‍ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിലാണ് സൂപ്പര്‍ ലീഗ് മത്സരങ്ങള്‍ നടക്കുന്നത്.

ലീഗ് മത്സരങ്ങളില്‍ ഏറ്റവുമധികം പോയന്റ് നേടുന്ന ആദ്യ രണ്ട് ടീമുകള്‍ നേരിട്ട് സെമിഫൈനലിലേക്ക് പ്രവേശിക്കും. പിന്നീടുള്ള രണ്ട് സ്ഥാനക്കാരെ തീരുമാനിക്കാന്‍ പ്രത്യേക പ്ലേ ഓഫ് സജ്ജീകരിക്കും.

Advertisment