സ്പോര്‍ട്സ് ഡസ്ക്
Updated On
New Update
നാഗ്പുര്‍: ഇന്ത്യ-ഓസ്‌ട്രേലിയ രണ്ടാം ടി20യില്‍ ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുത്തു. മഴ മൂലം ഔട്ട്ഫീല്‍ഡിലുണ്ടായ ഈര്‍പ്പമാണ് ടോസ് വൈകാന്‍ കാരണമായത്. 9.30ന് മത്സരം ആരംഭിക്കും. എട്ട് ഓവര്‍ വീതമായിരിക്കും മത്സരം. 9.30 മുതല്‍ 10.04 വരെയാണ് ആദ്യ ഇന്നിങ്‌സിന്റെ സമയം.
Advertisment
രണ്ടാം ഇന്നിങ്‌സ് 10.04ന് ആരംഭിച്ച് 10.48ന് അവസാനിക്കും. ഇതിനിടയില്‍ ഇടവേള ഉണ്ടായിരിക്കില്ല. രണ്ട് ഓവറാണ് പവര്‍പ്ലേ. ഒരു ബോളര്‍ക്ക് പരമാവധി രണ്ടോവര്‍ എറിയാം. സ്ലോ ഓവര്‍ റേറ്റിന് പെനാല്‍റ്റി ഉണ്ടായിരിക്കില്ല.
ഇന്ത്യന്‍ ടീം: കെഎല്‍ രാഹുല്‍, രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, വിരാട് കോഹ്ലി, അക്‌സര്‍ പട്ടേല്‍, ഹാര്‍ദ്ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, ഋഷഭ് പന്ത്, ഹര്‍ഷല്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, യുസ്‌വേന്ദ്ര ചഹല്‍