സഹലിന് പരിക്ക്; ആശങ്കയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍

author-image
സ്പോര്‍ട്സ് ഡസ്ക്
Updated On
New Update

publive-image

കൊച്ചി: ചൊവ്വാഴ്ച നടന്ന ഇന്ത്യ-വിയറ്റ്‌നാം സൗഹൃദ ഫുട്‌ബോള്‍ മത്സരത്തിനിടെ മലയാളിതാരം സഹല്‍ അബ്ദുള്‍ സമദിന് പരിക്കേറ്റു. സഹലിന്റെ പരിക്കിന്റെ വ്യാപ്തിയെക്കുറിച്ച് അപ്‌ഡേറ്റ് ഒന്നും തന്നെയില്ലെങ്കിലും, കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ ആശങ്കയിലാണ്.

Advertisment

ഒക്‌ടോബർ ഏഴിന് കൊച്ചി ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ഈസ്റ്റ് ബംഗാളിനെതിരേയാണ് മഞ്ഞപ്പട ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്‌എൽ) കാമ്പയിൻ ആരംഭിക്കുന്നത്. ഈ മത്സരത്തില്‍ സഹലിന്റെ സേവനം ലഭിക്കുമോയെന്ന് ഉറപ്പില്ല. ഇതാണ് ആരാധകരെ ആശങ്കയിലാഴ്ത്തുന്നത്. പരിക്ക് മാറി താരം ഉടന്‍ തന്നെ തിരിച്ചെത്തുമെന്ന പ്രതീക്ഷയാണ് ആരാധകര്‍ പങ്കുവയ്ക്കുന്നത്.

Advertisment