ഇന്ത്യയ്‌ക്കെതിരായ പരമ്പരയില്‍ ആശ്വാസ ജയം കണ്ടെത്തി ദക്ഷിണാഫ്രിക്ക; മൂന്നാം ടി20യിലെ വിജയം 49 റണ്‍സിന്‌

New Update

publive-image

Advertisment

ഇന്‍ഡോര്‍: മൂന്നാം ടി20യില്‍ 49 റണ്‍സിന് പരാജയപ്പെട്ടെങ്കിലും, ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കി. ടോസ് നേടിയ ഇന്ത്യ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. തകര്‍പ്പന്‍ ബാറ്റിങ് പ്രകടനം കാഴ്ചവച്ച ദക്ഷിണാഫ്രിക്ക 20 ഓവറില്‍ മൂന്ന് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 227 റണ്‍സെടുത്തു.

48 പന്തില്‍ പുറത്താകാതെ 100 റണ്‍സെടുത്ത റിലീ റൂസോയാണ് ടോപ് സ്‌കോറര്‍. ക്വിന്റോണ്‍ ഡി കോക്ക് 43 പന്തില്‍ 68 റണ്‍സെടുത്തു. ട്രിസ്റ്റണ്‍ സ്റ്റബ്ര് 18 പന്തില്‍ 32 റണ്‍സെടുത്തു. അഞ്ച് പന്തില്‍ 18 റണ്‍സ് അടിച്ചെടുത്ത ഡേവിഡ് മില്ലര്‍ പുറത്താകാതെ നിന്നു. ഇന്ത്യയ്ക്കു വേണ്ടി ദീപക് ചഹറും, ഉമേഷ് യാദവും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

21 പന്തില്‍ 46 റണ്‍സെടുത്ത ദിനേശ് കാര്‍ത്തിക്, 14 പന്തില്‍ 27 റണ്‍സെടുത്ത ഋഷഭ് പന്ത്, 17 പന്തില്‍ 31 റണ്‍സെടുത്ത ദീപക് ചഹര്‍, 17 പന്തില്‍ പുറത്താകാതെ 20 റണ്‍സെടുത്ത ഉമേഷ് യാദവ് എന്നിവര്‍ക്ക് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ ഭേദപ്പെട്ട പ്രകടനം പുറത്തെടുക്കാനായത്. 18.3 ഓവറില്‍ ഇന്ത്യ 178 റണ്‍സിന് പുറത്തായി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡ്വെയ്ന്‍ പ്രിട്ടോറിയസ് മൂന്ന് വിക്കറ്റും, വെയ്ന്‍ പാര്‍ണല്‍, ലുങ്കി എന്‍ഗിഡി, കേശവ് മഹാരാജ് എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

Advertisment