Advertisment

പ്രോ കബഡി ലീഗിന് ഒക്ടോബര്‍ ഏഴിന് തുടക്കം; ഓരോ സീസണിലെയും ജേതാക്കളും, മികച്ച താരങ്ങളും ഇപ്രകാരം

New Update

publive-image

Advertisment

ബെംഗളൂരു: കബഡി ആരാധകര്‍ കാത്തിരിക്കുന്ന പ്രോ കബഡി ലീഗിന് ഇനി രണ്ടു നാള്‍ മാത്രം ബാക്കി. ബെംഗളൂരു, പൂനെ, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് പികെഎല്‍ നടത്തുന്നത്. ഈ വർഷം മൂന്ന് ഘട്ടങ്ങളിലായാണ് പികെഎൽ സംഘടിപ്പിക്കുന്നത്.

മൂന്ന് തവണ കിരീടം നേടിയിട്ടുള്ള പാട്‌ന പൈറേറ്റ്‌സ് ആണ് ഏറ്റവും കൂടുതല്‍ തവണ ജേതാക്കളായിട്ടുള്ളത്. പികെഎല്ലിന്റെ ചരിത്രത്തില്‍ പ്രദീപ് നര്‍വാള്‍ ഏറ്റവും കൂടുതല്‍ റെയ്ഡ് പോയിന്റുകളും (1,348), മഞ്ജിത് ചില്ലര്‍ ഏറ്റവും കൂടുതല്‍ ടാക്കിള്‍ പോയിന്റുകളും (391) സ്വന്തമാക്കി. പികെഎല്ലിന്റെ ഓരോ സീസണിലും സംഭവിച്ചത്:

(സീസണ്‍-ജേതാക്കള്‍-റണ്ണര്‍ അപ്പ്-ബെസ്റ്റ് റൈഡര്‍-ബെസ്റ്റ് ഡിഫന്‍ഡര്‍-ഏറ്റവും കൂടുതല്‍ പോയിന്റ് നേടിയ താരം എന്നീ ക്രമത്തില്‍)

1-ജയ്പുര്‍ പിങ്ക് പാന്തേഴ്‌സ്-യു മുംബ-അനൂപ് കുമാര്‍-മഞ്ജിത് ചില്ലര്‍-അനൂപ് കുമാര്‍

2-യു മുംബ-ബെംഗളൂരു ബുള്‍സ്-ഖശിലിങ് അഡേക്ക്-രവീന്ദര്‍ പഹല്‍-ഖശിലിങ് അഡേക്ക്

3-പാട്‌ന പൈറേറ്റ്‌സ്-യു മുംബ-പ്രദീപ് നര്‍വാള്‍-മഞ്ജിത് ചില്ലര്‍-പ്രദീപ് നര്‍വാള്‍

4-പാട്‌ന പൈറേറ്റ്‌സ്-ജയ്പുര്‍ പിങ്ക് പാന്തേഴ്‌സ്-രാഹുല്‍ ചൗധരി-ഫസെല്‍ അട്രചലി-രാഹുല്‍ ചൗധരി

5-പാട്‌ന പൈറേറ്റ്‌സ്-ഗുജറാത്ത് ഫോര്‍ച്യുന്‍ ജയന്റ്‌സ്-പ്രദീപ് നര്‍വാള്‍-സുരേന്ദര്‍ നഡ-പ്രദീപ് നര്‍വാള്‍

6-ബെംഗളൂരു ബുള്‍സ്-ഗുജറാത്ത് ഫോര്‍ച്യുന്‍ ജയന്റ്‌സ്-പവന്‍ ഷെറാവത്ത്-നിതേഷ് കുമാര്‍-പവന്‍ ഷെറാവത്ത്

7-ബംഗാള്‍ വാരിയേഴ്‌സ്-ദബാങ് ഡല്‍ഹി-പവന്‍ ഷെറാവത്ത്-ഫസെല്‍ അട്രചലി-പവന്‍ ഷെറാവത്ത്

8-ദബാങ് ഡല്‍ഹി-പാട്‌ന പൈറേറ്റ്‌സ്-പവന്‍ ഷെറാവത്ത്-മുഹമ്മദ്രെസ ചിയാനെ-പവന്‍ ഷെറാവത്ത്

Advertisment