New Update
Advertisment
പൂനെ: ഐഎസ്എല്ലില്‍ ഇന്ന് നടന്ന ഹൈദരാബാദ് എഫ്‌സി-മുംബൈ സിറ്റി മത്സരം സമനിലയില്‍ കലാശിച്ചു. ഇരുടീമുകളും മൂന്ന് ഗോള്‍ വീതമടിച്ചു.
23-ാം മിനിറ്റില്‍ ചിന്‍ഗ്ലെന്‍സന സിങിന്റെ ഓണ്‍ ഗോളിലൂടെ മുംബൈയാണ് മുന്നിലെത്തിയത്. എന്നാല്‍ ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍ ലഭിച്ച പെനാല്‍റ്റി ജാവോ വിക്ടര്‍ ഗോളാക്കിയതോടെ ഹൈദരാബാദ് ഒപ്പമെത്തി.
51-ാം മിനിറ്റില്‍ ഹാളിചരണ്‍ നാഴ്‌സറി നേടിയ ഗോളിലൂടെ ഹൈദരാബാദ് മുന്നിലെത്തിയെങ്കിലും, 67-ാം മിനിറ്റില്‍ ഗ്രെഗ് സ്റ്റുവര്‍ട്ട് നേടിയ ഗോളിലൂടെ മുംബൈ ഒപ്പമെത്തി. 76-ാം മിനിറ്റില്‍ ജാവോ വിക്ടറിലൂടെ ഹൈദരാബാദ് മൂന്നാം ഗോള്‍ നേടി. 85-ാം മിനിറ്റില്‍ ആല്‍ബെര്‍ട്ടോ നൊഗുവേര മുംബൈയുടെ മൂന്നാം ഗോള്‍ നേടി.