New Update
Advertisment
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ എടികെ മോഹന്‍ ബഗാനെ ചെന്നൈയിന്‍ എഫ്‌സി 2-1ന് തോല്‍പിച്ചു. 62-ാം മിനിറ്റ് വരെ ഒരു ഗോളിന് മുന്നില്‍ നിന്ന ശേഷമാണ് എടികെ പരാജയപ്പെട്ടത്.
27-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗ് നേടിയ ഗോളിലൂടെയാണ് എടികെ മുന്നിലെത്തിയത്. എന്നാല്‍ 62-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കെ. കരിക്കരി ഗോളാക്കിയതോടെ ചെന്നൈയിന്‍ ഒപ്പമെത്തി. 82-ാം മിനിറ്റില്‍ റഹിം അലി നേടിയ ഗോളിലൂടെയാണ് ചെന്നൈയിന്‍ വിജയം നേടിയത്.