രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷം ശക്തമായി തിരിച്ചെത്തി ഒഡീഷ എഫ്‌സി; ജംഷെദ്പുരിനെ 3-2ന് തകര്‍ത്തു

New Update

publive-image

Advertisment

ജംഷെദ്പുര്‍: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ ജംഷെദ്പുര്‍ എഫ്‌സിയെ ഒഡീഷ എഫ്‌സി 3-2ന് തോല്‍പിച്ചു. ആദ്യം രണ്ട് ഗോളുകള്‍ക്ക് പിന്നില്‍ നിന്ന ശേഷമാണ് ഒഡീഷ മത്സരത്തിലേക്ക് തിരിച്ചെത്തിയത്.

മൂന്നാം മിനിറ്റില്‍ ഡാനിയല്‍ ചീമയും, പത്താം മിനിറ്റില്‍ ബോറിസ് സിങും ജംഷെദ്പുരിനായി ഗോളുകള്‍ നേടി. 17-ാം മിനിറ്റിലും, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലും ഡീഗോ മൗറിഷ്യോയും, 88-ാം മിനിറ്റില്‍ ഐസക് വന്‍മല്‍സാമയും ഒഡീഷയ്ക്കായി ഗോളുകള്‍ നേടി.

Advertisment