New Update
ഭുവനേശ്വര്‍: അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ യുഎസിനോട് എട്ട് ഗോളുകള്‍ക്ക് തോറ്റു. ഭുവനേശ്വറിലെ കലിംഗ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലുടനീളം യുഎസ് മേധാവിത്തമായിരുന്നു.
Advertisment
യു.എസ്സിനായി മെലിന ആഞ്ജലിക്ക റെബിംബാസ് ഇരട്ടഗോള്‍ നേടി. ഷാര്‍ലറ്റ് റൂത്ത് കോലര്‍, ഒനെയ്ക പലോമ ഗമേറോ, ജിസെലി തോംപ്‌സണ്‍, എല്ല എംറി, ടെയ്‌ലര്‍ മേരി സുവാരസ്, മിയ എലിസബത്ത് ഭുട്ട എന്നിവരും ഗോളുകള്‍ നേടി.
ഈ ജയത്തോടെ ഗ്രൂപ്പ് എ യില്‍ യു.എസ് ഒന്നാമതെത്തി. ബ്രസീല്‍ രണ്ടാം സ്ഥാനത്തും മൊറോക്കോ മൂന്നാമതുമാണ്. ഇന്ത്യ നാലാം സ്ഥാനത്താണ്. അടുത്ത മത്സരത്തില്‍ മൊറോക്കയ്‌ക്കെതിരെയാണ് ഇന്ത്യയുടെ മത്സരം.