ഭുവനേശ്വര്‍: ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 വനിതാ ഫുട്‌ബോള്‍ ലോകകപ്പിന്റെ ആദ്യ ദിനത്തിലെ മത്സരങ്ങള്‍ക്ക് പരിസമാപ്തി. ആദ്യ ദിനം ഇന്ത്യയ്ക്ക് നിരാശയുടേത് ആയിരുന്നു. യുഎസിനോട് എതിരില്ലാത്ത എട്ടു ഗോളുകളുടെ കനത്ത പരാജമാണ് ഇന്ത്യയ്ക്ക് അഭിമുഖീകരിക്കേണ്ടി വന്നത്. പൊരുതാന്‍ പോലും സാധിക്കാതെയാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇനിയുള്ള മത്സരക്രമം ഇങ്ങനെ:
ഗ്രൂപ്പ് എ
ഒക്ടോബര്‍ 14: ബ്രസീല്‍-യുഎസ്, ഇന്ത്യ-മൊറോക്കോ
ഒക്ടോബര്‍ 17: ബ്രസീല്‍-ഇന്ത്യ, യുഎസ്-മൊറോക്കോ
ഗ്രൂപ്പ് ബി
ഒക്ടോബര്‍ 14: ന്യൂസിലാന്‍ഡ്-നൈജീരിയ, ജര്‍മ്മനി-ചിലി
ഒക്ടോബര്‍ 17: ന്യൂസിലാന്‍ഡ്-ജര്‍മ്മനി, നൈജീരിയ-ചിലി
ഗ്രൂപ്പ് സി
ഇന്ന് (ഒക്ടോബര്‍ 12): മെക്‌സിക്കോ-ചൈന, സ്‌പെയിന്‍-കൊളംബിയ
ഒക്ടോബര്‍ 15: ചൈന-കൊളംബിയ, സ്‌പെയിന്‍, മെക്‌സിക്കോ
ഒക്ടോബര്‍ 18: ചൈന-സ്‌പെയിന്‍, കൊളംബിയ-മെക്‌സിക്കോ
ഗ്രൂപ്പ് ഡി
ഇന്ന് (ഒക്ടോബര്‍ 12): കാനഡ-ഫ്രാന്‍സ്, ജപ്പാന്‍-ടാന്‍സാനിയ
ഒക്ടോബര്‍ 15: ഫ്രാന്‍സ്-ടാന്‍സാനിയ, ജപ്പാന്‍-കാനഡ
ഒക്ടോബര്‍ 18: ഫ്രാന്‍സ്-ജപ്പാന്‍, ടാന്‍സാനിയ-കാനഡ.
ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ ഒക്ടോബര്‍ 21, 22 തീയതികളില്‍ നടക്കും. ഒക്ടോബര്‍ 26നാണ് സെമിഫൈനല്‍. ഒക്ടോബര്‍ 30ന് ഫൈനല്‍, ലൂസേഴ്‌സ് ഫൈനല്‍ പോരാട്ടങ്ങളും നടക്കും.