New Update
Advertisment
കൊല്‍ക്കത്ത: ഐഎസ്എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി ഗോവ ഈസ്റ്റ് ബംഗാളിനെ 2-1ന് തോല്‍പിച്ചു. ഏഴാം മിനിറ്റില്‍ ബ്രാന്‍ഡന്‍ ഫെര്‍ണാണ്ടസ് നേടിയ ഗോളിലൂടെയാണ് ഗോവ ആദ്യം മുന്നിലെത്തിയത്. എന്നാല്‍ 64-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ക്ലെയ്റ്റന്‍ സില്‍വ ഗോളാക്കിയതോടെ ഈസ്റ്റ് ബംഗാള്‍ ഒപ്പമെത്തി. രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമിലെ അവസാന നിമിഷം എഡു ബേഡിയ നേടിയ ഗോളിലൂടെയാണ് ഗോവ വിജയം ഉറപ്പിച്ചത്.