പ്രശാന്തിന് ഗോള്‍; ചെന്നൈയിന്‍-ബെംഗളൂരു പോരാട്ടം സമനിലയില്‍

New Update

publive-image

Advertisment

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന ബെംഗളൂരു എഫ്‌സി-ചെന്നൈയിന്‍ എഫ്‌സി പോരാട്ടം സമനിലയില്‍ കലാശിച്ചു. നാലാം മിനിറ്റില്‍ റോയ് കൃഷ്ണ നേടിയ ഗോളിലൂടെ ബെംഗളൂരു മുന്നിലെത്തിയെങ്കിലും, ആദ്യ പകുതിയിലെ ഇഞ്ചുറി മിനിറ്റില്‍ മലയാളി താരം പ്രശാന്ത് നേടിയ ഗോളിലൂടെ ചെന്നൈ ഒപ്പമെത്തുകയായിരുന്നു. കഴിഞ്ഞ സീസണുകളില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരമായിരുന്ന പ്രശാന്ത് ഈ സീസണിലാണ് ചെന്നൈയിനിലെത്തിയത്.

82-ാം മിനിറ്റില്‍ ഗോള്‍ കീപ്പര്‍ ദേബ്ജിത്ത് മജുംദാര്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് ചെന്നൈയിന് തിരിച്ചടിയായെങ്കിലും, പരാജയം ഒഴിവാക്കാന്‍ ടീമിന് സാധിച്ചു.

Advertisment