New Update
Advertisment
കൊച്ചി: ടീം ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് കേരള ബ്ലാസ്റ്റേഴ്സിന്‍റെ വാഹന ഉടമയിൽ നിന്ന് മോട്ടോർ വാഹന വകുപ്പ് വിശദീകരണം തേടി. തിങ്കളാഴ്ച എറണാകുളം ആർടിഒക്ക് മുന്നിൽ ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം.
ശനിയാഴ്ച ടീം പരിശീലനത്തിനിടെ പനമ്പള്ളി നഗറിൽ വച്ചാണ് ടീം സഞ്ചരിക്കുന്ന ബസ് ഉദ്യോഗസ്ഥർ പരിശോധിച്ചത്. വടക്കഞ്ചേരി അപകടത്തിന്റെ പശ്ചാത്തലത്തില്‍ എംവിഡി കര്‍ശന പരിശോധനയാണ് നടത്തി വരുന്നത്.