/sathyam/media/post_attachments/cJePyCg1g860XZoayDKU.jpg)
മുംബൈ: ടി20 ലോകകപ്പില്‍ ഇന്ത്യയുടെ മത്സരഫലം നിര്‍ണയിക്കുന്നതില്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദ്ദിക് പാണ്ഡ്യയുടെ പ്രകടനം നിര്‍ണായകമാകുമെന്ന് മുന്‍ താരം സുരേഷ് റെയ്‌ന. കഴിഞ്ഞ രണ്ട് വര്‍ഷമായി സൂര്യകുമാര്‍ തുടരുന്ന മികച്ച പ്രകടനം ലോകകപ്പിലും തുടരുമെന്നാണ് കരുതുന്നതെന്നും റെയ്‌ന പറഞ്ഞു.
"ഹാർദിക് കളി നിയന്ത്രിക്കും. അദ്ദേഹം നിർണായക ഓവറുകൾ എറിയും. എംഎസ് ധോണി വളരെക്കാലമായി ചെയ്തതുപോലെ മത്സരം അദ്ദേഹം 'ഫിനിഷ്' ചെയ്യും. അതേ സമയം, അർഷ്ദീപ് സിംഗ്, വിരാട് കോലി, രോഹിത് ശർമ്മ എന്നിവരെ മറക്കരുത്," റെയ്ന പറഞ്ഞു.
"ആദ്യ മത്സരത്തിൽ പാകിസ്ഥാനെ നേരിടുമ്പോൾ ഇന്ത്യ നന്നായി തുടങ്ങണം. ആ മത്സരത്തിൽ നന്നായി കളിക്കാൻ കഴിയുമെങ്കിൽ, ഇന്ത്യയ്ക്ക് കാര്യങ്ങൾ സുഗമമാകും. അത് ടി20യിൽ വളരെ നിർണായകമാണ്". ഒക്‌ടോബർ 23ന് മെൽബണിലാണ് ഇന്ത്യയുടെ ആദ്യ മത്സരത്തിൽ പാക്കിസ്ഥാനെ നേരിടുക.