'ഷമി ഭായ്, എങ്ങനെയുണ്ട്' എന്ന് ചോദിച്ച് ഷഹീന്‍ അഫ്രീദി; ബൗളിംഗ് ക്ലാസെടുത്ത്‌ മുഹമ്മദ് ഷമി-വീഡിയോ വൈറല്‍

New Update

publive-image

Advertisment

ബ്രിസ്‌ബെയ്ന്‍: എതിര്‍ടീമിലെ താരങ്ങള്‍ തമ്മിലുള്ള കുശലാന്വേഷണം പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇന്ത്യ-പാക് താരങ്ങള്‍ അടുത്തിടെ ഏഷ്യാ കപ്പില്‍ നടത്തിയ സംഭാഷണമാണ് ഇതിന് ഒരു ഉദാഹരണം. ബാബര്‍ അസം, രോഹിത് ശര്‍മ, വിരാട് കോഹ്ലി, ഷഹീന്‍ അഫ്രീദി തുടങ്ങിയ താരങ്ങള്‍ പരസ്പരം നടത്തിയ കുശലാന്വേഷണങ്ങള്‍ ആരാധകര്‍ ഹൃദയത്തിലേറ്റിയിരുന്നു.

അത്തരത്തിലൊരു വീഡിയോയാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ വീണ്ടും വൈറലാകുന്നത്. ടി20 ലോകകപ്പിന് മുന്നോടിയായി ഓസ്‌ട്രേലിയയില്‍ പരിശീലനം നടത്തവെ, ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിയും, പാക് പേസര്‍ ഷഹീന്‍ അഫ്രീദിയും തമ്മില്‍ നടത്തിയ സംഭാഷണമാണ് ശ്രദ്ധ നേടുന്നത്.

'ഷമി ഭായ്, എങ്ങനെയുണ്ട്' എന്ന് ചോദിച്ച് ഷഹീന്‍ അഫ്രീദിയാണ് സംഭാഷണം ആരംഭിക്കുന്നത്. ഷമിയുടെ ബൗളിംഗിനെ ഷഹീൻ പ്രശംസിക്കുന്നതും വീഡിയോയില്‍ കാണാം.

“ഞാൻ ബൗളിംഗ് ആരംഭിച്ചത് മുതൽ നിങ്ങളെ പിന്തുടരുകയാണ്. അന്നുമുതൽ നിങ്ങള്‍ സീം ചെയ്യുന്ന രീതിയുടെ വലിയ ഫാനായിരുന്നു ഞാൻ,” ഷഹീൻ പറഞ്ഞു. പന്തിന്‍റെ റിലീസ് പോയന്‍റ് കൃത്യമാണെങ്കില്‍ സീമും സ്വാഭാവികമായും കൃത്യമാവുമെന്ന് ഷമി പറഞ്ഞു.

Advertisment