ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടത്തിന് മഴ വില്ലനാകുമോ? റിപ്പോര്‍ട്ടുകള്‍ ഇങ്ങനെ

New Update

publive-image

Advertisment

മെല്‍ബണ്‍: ടി20 ലോകകപ്പിലെ ഇന്ത്യ-പാക് പോരാട്ടം ഒക്ടോബര്‍ 23ന് മെല്‍ബണില്‍ നടക്കും. ഇന്ത്യയുടെ ആദ്യ മത്സരം പാകിസ്ഥാന് എതിരെ ആയതിനാല്‍ അതിന്റെ വീറും വാശിയും ഏറും. പാകിസ്ഥാനെതിരായ തകര്‍പ്പന്‍ ജയത്തോടെ ലോകകപ്പില്‍ മികച്ച തുടക്കം കുറിക്കാനാണ് ഇന്ത്യയുടെ ശ്രമം.

പക്ഷേ, മത്സരത്തില്‍ മഴ വില്ലനായേക്കാമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മത്സരം നടക്കുന്ന മെല്‍ബണിലും പരിസരപ്രദേശങ്ങളിലും കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മഴ പെയ്യുന്നുമുണ്ട്.

മത്സരം നടക്കുന്ന ദിവസവും മഴയ്ക്ക് സാധ്യതയേറെയാണ്. പ്രവചനമനുസരിച്ച്, പകൽ സമയത്ത് 84 ശതമാനവും രാത്രിയിൽ 82 ശതമാനവും മഴ പെയ്യാൻ സാധ്യതയുണ്ട്. ദിവസം മുഴുവൻ താപനില 10 ഡിഗ്രി സെൽഷ്യസിൽ താഴെയായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisment