അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പിന് ഇന്ത്യ പാകിസ്ഥാനിലേക്ക് പോകില്ലെങ്കില്‍, ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ പങ്കെടുക്കാന്‍ പാകിസ്ഥാനുമില്ല! ആലോചനയില്‍ പിസിബി; റിപ്പോര്‍ട്ട് ഇങ്ങനെ

New Update

publive-image

Advertisment

ഇസ്ലാമാബാദ്: അടുത്ത വര്‍ഷത്തെ ഏഷ്യാ കപ്പ് വേദി ഇന്ത്യയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് പാകിസ്ഥാനില്‍ നിന്ന് പിന്മാറ്റിയാല്‍, ഇന്ത്യയില്‍ നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ നിന്ന് പിന്മാറാന്‍ പാകിസ്ഥാന്‍ ആലോചിക്കുന്നുവെന്ന് റിപ്പോര്‍ട്ട്.

2023 ലെ ഏഷ്യാ കപ്പിനായി പാക്കിസ്ഥാനിലേക്ക് പോകാൻ ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡ് (ബിസിസിഐ) വിസമ്മതിച്ചിരുന്നു. ടൂർണമെന്റ് ഒരു നിഷ്പക്ഷ വേദിയിൽ നടത്താൻ എസിസിയോട് ആവശ്യപ്പെടുമെന്നാണ് ബിസിസിഐ സെക്രട്ടറി ജയ് ഷാ പറഞ്ഞത്. ജയ് ഷായുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ പിസിബി അധികൃതര്‍ യോഗം ചേരുകയായിരുന്നു.

“മേഖലയിൽ ക്രിക്കറ്റ് പ്രോത്സാഹിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും അംഗരാജ്യങ്ങൾക്കിടയിൽ ഐക്യം സ്ഥാപിക്കുന്നതിനുമാണ് എസിസി രൂപീകരിച്ചതെന്ന് പിസിബി വിശ്വസിക്കുന്നതിനാൽ എസിസിയിൽ നിന്ന് പിന്മാറുക എന്നതാണ് പരിഗണനയിലുള്ള ഒരു ഓപ്ഷൻ''-എന്ന് പിസിബി വൃത്തങ്ങള്‍ അറിയിച്ചതായാണ് റിപ്പോര്‍ട്ട്.

Advertisment