New Update
/sathyam/media/post_attachments/5Uw8s5Ibe3sSic1DY1gy.jpg)
തിരുവനന്തപുരം: കേരള ബ്ലാസ്റ്റേഴ്‌സ് ഫുട്ബോള്‍ ടീമിന്റെ ബസിനെതിരേ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി. നിയമവിരുദ്ധമായി ബസിനു പുറത്ത് ടീമിന്റെ ലോഗോയും താരങ്ങളുടെ ചിത്രവും പതിച്ചതിന് ബസിന്റെ ഫിറ്റ്‌നസ് എംവിഡി റദ്ദാക്കി. ടീം ബസിൽ നടത്തിയ പരിശോധനകൾക്ക് ശേഷമാണ് മോട്ടോര്‍ വാഹന വകുപ്പിൻ്റെ നടപടി.
Advertisment
ബസിൽ അഞ്ച് തരം നിയമലംഘനങ്ങൾ കണ്ടെത്തിയെന്നാണ് സസ്പെൻഷന് കാരണമായി മോട്ടോര്‍ വാഹനവകുപ്പ് പറയുന്നത്. ബസ്സിൻ്റെ ടയറുകൾ അപകടാവസ്ഥയിൽ ആയിരുന്നു, റിയർ വ്യൂ മിറർ തകർന്ന നിലയിലായിരുന്നു തുടങ്ങിയ കാരണങ്ങളും വണ്ടിയുടെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കാൻ കാരണമായി പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us