New Update
Advertisment
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന രണ്ടാം മത്സരത്തില്‍ എടികെ മോഹന്‍ ബഗാന്‍ ഈസ്റ്റ് ബംഗാളിനെ 2-0ന് തകര്‍ത്തു. 56-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസും, 65-ാം മിനിറ്റില്‍ മന്‍വീര്‍ സിംഗും എടികെയ്ക്കായി ഗോളുകള്‍ നേടി.
ഇന്ന് നടന്ന ആദ്യ മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സി ഗോവയെ 1-0ന് പരാജയപ്പെടുത്തിയിരുന്നു. 18-ാം മിനിറ്റില്‍ ജാവിയര്‍ സിവേരിയോയാണ് ഹൈദരാബാദിനായി ഗോള്‍ നേടിയത്. ഇതോടെ ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി.