ഐഎസ്എല്‍: ജംഷെദ്പുരിനെതിരെ ഗോവയ്ക്ക് തകര്‍പ്പന്‍ ജയം; പോയിന്റ് പട്ടികയില്‍ രണ്ടാമത്‌

New Update

publive-image

Advertisment

പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എഫ്‌സി ഗോവ ജംഷെദ്പുര്‍ എഫ്‌സിയെ പരാജയപ്പെടുത്തി. 3-0നായിരുന്നു ഗോവയുടെ ജയം.

രണ്ടാം മിനിറ്റില്‍ ഐകെർ ഗ്വാർറോക്സേന, 12-ാം മിനിറ്റില്‍ നോവ സദൗയി, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമില്‍ ബ്രിസൺ ഡ്യൂബെൻ ഫെർണാണ്ടസ് എന്നിവരാണ് ഗോവയ്ക്കായി ഗോളുകള്‍ നേടിയത്. ഈ വിജയത്തോടെ ഗോവ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി.

Advertisment