ഐഎസ്എല്ലില്‍ ചെന്നൈയിന്‍ എഫ്‌സിക്ക് ജയം; ഈസ്റ്റ് ബംഗാളിനെ തകര്‍ത്തത് ഒരു ഗോളിന്‌

New Update

publive-image

Advertisment

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ചെന്നൈയിന്‍ എഫ്‌സി ഈസ്റ്റ് ബംഗാളിനെ തോല്‍പിച്ചു. 1-0നായിരുന്നു ചെന്നൈയിന്റെ ജയം. 69-ാം മിനിറ്റില്‍ വഫ ഹഖമനേഷിയാണ് ഗോള്‍ നേടിയത്.

തൊട്ടുപിന്നാലെ ഹഖമനേഷി ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി. 74-ാം മിനിറ്റില്‍ ഈസ്റ്റ് ബംഗാളിന്റെ സാര്‍ത്ഥക് ഗോലൂയിയും ചുവപ്പ് കാര്‍ഡ് ലഭിച്ച് പുറത്തായി. പോയിന്റ് പട്ടികയില്‍ ചെന്നൈയിന്‍ അഞ്ചാമതും, ഈസ്റ്റ് ബംഗാള്‍ പത്താമതുമാണ്.

Advertisment