/sathyam/media/post_attachments/qH8Dczgk4aZyIAmMDrB2.jpg)
ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തകര്‍ത്ത് വിജയവഴിയില്‍ തിരിച്ചെത്തി. 3-0നായിരുന്നു മഞ്ഞപ്പടയുടെ ജയം.
56-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസിലൂടെയാണ് ബ്ലാസ്‌റ്റേഴ്‌സ് ആദ്യ ഗോള്‍ നേടിയത്. 85-ാം മിനിറ്റിലും, രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈമിലെ അവസാന നിമിഷത്തിലും മലയാളിതാരം സഹല്‍ അബ്ദുസമദ് വല കുലുക്കി.
സീസണിലെ രണ്ടാമത്തെ ജയമാണ് ഇതോടെ കേരള ബ്ലാസ്‌റ്റേഴ്‌സ് സ്വന്തമാക്കിയത്. ആദ്യ മത്സരം ജയിച്ച് തുടങ്ങിയെങ്കിലും പിന്നീടുള്ള മൂന്ന് മത്സരങ്ങളിലും മഞ്ഞപ്പട പരാജയപ്പെട്ടിരുന്നു. മറുവശത്ത് ഇതുവരെ മത്സരിച്ച എല്ലാ കളികളിലും നോര്‍ത്ത് ഈസ്റ്റ് തോറ്റു.