ഐഎസ്എല്‍: മുംബൈ സിറ്റി-എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍; ഇരുടീമും നേടിയത് രണ്ട് ഗോളുകള്‍ വീതം

New Update

publive-image

Advertisment

മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മുംബൈ സിറ്റി-എടികെ മോഹന്‍ ബഗാന്‍ മത്സരം സമനിലയില്‍ കലാശിച്ചു. നാാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയിലൂടെ മുംബൈയാണ് ആദ്യം ലീഡ് നേടിയത്. എന്നാല്‍ 47-ാം മിനിറ്റില്‍ ജോണി കൗക്കോ നേടിയ ഗോളിലൂടെ എടികെ മോഹന്‍ ഗാന്‍ ഒപ്പമെത്തി.

72-ാം മിനിറ്റില്‍ റോസ്റ്റിന്‍ ഗ്രിഫിത്സ് മുംബൈയുടെ രണ്ടാം ഗോള്‍ നേടി. 88-ാം മിനിറ്റില്‍ കാള്‍ മക്കുവോ നേടിയ ഗോളിലൂടെ എടികെ മത്സരം സമനിലയിലാക്കുകയായിരുന്നു. 74-ാം മിനിറ്റില്‍ എടികെയുടെ ലെന്നി റോഡ്രിഗസ് ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായി.

Advertisment