ലോകകപ്പിനുള്ള 26 അംഗ ടീമിനെ പ്രഖ്യാപിച്ച് ബ്രസീല്‍

New Update

publive-image

Advertisment

റിയോ ഡി ജനീറോ: ഖത്തർ ലോകകപ്പിനുള്ള ബ്രസീൽ ടീമിനെ പ്രഖ്യാപിച്ചു. 26 അംഗ ടീമിനെയാണ് ബ്രസീൽ പരിശീലകൻ ടിറ്റെ പ്രഖ്യാപിച്ചത്. 26 അംഗ ടീമില്‍ നെയ്മര്‍, വിനീഷ്യസ്, തിയാഗോ സില്‍വ, കാസമിറോ, ഡാനി ആല്‍വസ് തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം പിടിച്ചിട്ടുണ്ട്.

റോബര്‍ട്ടോ ഫിര്‍മിനോയ്ക്ക് ഇടം നേടാനായില്ല. പരിക്കേറ്റ ഫിലിപ്പെ കുട്ടീഞ്ഞോയും ടീമിലില്ല. ഈ സീസണിൽ മികച്ച ഫോമിലുള്ള ആർസനൽ താരം ഗബ്രിയേൽ മേഗാലസും ടീമിലില്ല. മൂന്ന് ഗോൾകീപ്പർമാർ, എട്ട് പ്രതിരോധനിര താരങ്ങൾ, ആറ് മിഡ്ഫീൽഡർമാർ, ഒൻപത് ഫോർവേഡുകൾ എന്നിങ്ങനെയാണ് ടിറ്റെയുടെ ടീം. 26 അംഗ ടീമിൽ 16 പേർക്ക് ഇത് കന്നി ലോകകപ്പാണ്. 39കാരനായ ഡാനി ആല്‍വേസാണ് ടീമിലെ മുതിര്‍ന്ന താരം.

ഗോള്‍ കീപ്പര്‍മാര്‍: അലിസണ്‍ ബക്കർ , എഡേഴ്‌സണ്‍, വെവേര്‍ട്ടണ്‍

പ്രതിരോധനിര: ഡാനിലോ, ഡാനി ആല്‍വസ്, അലക്‌സ് സാന്ദ്രോ, അലക്‌സ് ടെല്ലസ്, തിയാഗോ സില്‍വ, മാര്‍ക്വീനോസ്, ഏദര്‍ മിലിറ്റാവോ, ബ്രമര്‍

മിഡ്ഫീൽഡർമാർ: കാസമിറോ, ഫാബീഞ്ഞോ, ബ്രൂണോ ഗ്വിമാറസ്, ഫ്രെഡ്, ലൂക്കാസ് പക്വേറ്റ, എവര്‍ട്ടന്‍ റിബെയ്‌റോ

ഫോർവേഡുകൾ: നെയ്മര്‍, വിനീഷ്യസ് ജൂനിയര്‍, ഗബ്രിയേല്‍ ജെസ്യൂസ്, ആന്റണി, റാഫീഞ്ഞ, റിച്ചാര്‍ലിസണ്‍, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, റോഡ്രിഗോ, പെഡ്രോ

Advertisment