/sathyam/media/post_attachments/lN4yAp1WN3nf627BT1p2.jpg)
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ എടികെ മോഹന്‍ബഗാന്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ തോല്‍പിച്ചു. 2-1നാണ് എടികെ മോഹന്‍ബഗാന്റെ ജയം.
35-ാം മിനിറ്റില്‍ ലിസ്റ്റണ്‍ കൊളാക്കോ, 89-ാം മിനിറ്റില്‍ സുഭാശിഷ് ബോസ് എന്നിവരാണ് എടികെയ്ക്കായി ഗോളുകള്‍ നേടിയത്. 81-ാം മിനിറ്റില്‍ ആരോണ്‍ ഇവാന്‍സ് നോര്‍ത്ത് ഈസ്റ്റിനായി ഗോള്‍ നേടി.
ഇതുവരെ മത്സരിച്ച ആറിലും തോറ്റ നോര്‍ത്ത് ഈസ്റ്റ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. മറുവശത്ത് എടികെ ഇന്നത്തെ ജയത്തോടെ രണ്ടാം സ്ഥാനത്തെത്തി.