/sathyam/media/post_attachments/ahRdiE0V9PEbjdcxaCrm.jpg)
ബ്യൂണസ് അയേഴ്സ്: ഖത്തര്‍ ലോകകപ്പ് ഫുട്ബോളിനുള്ള ഔദ്യോഗിക ടീമിനെ പ്രഖ്യാപിച്ച് അർജന്റീന. ലിയോണല്‍ മെസി നായകനാകുന്ന ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് അക്യുന, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം നേടി.
പരിശീലകന്‍ ലയണല്‍ സ്‌കലോണിയാണ് ടീം പ്രഖ്യാപനം നടത്തിയത്. ടീം യുവനിരയ്ക്ക് മുന്‍ഗണന നല്‍കിയുള്ളതാണ്. പരുക്ക് ഭേദമായ ഗോൾ കീപ്പർ എമിലിയാനോ മാർട്ടിനെസ് ടീമിൽ തിരിച്ചെത്തി. പരുക്കേറ്റ ജിയോവാനി ലോസെൽസോക്ക് പകരം എക്‌സിക്വൽ പലാസിയോസിനെ ഉൾപ്പെടുത്തി.
ഖത്തര്‍ ലോകകപ്പിനുള്ള അര്‍ജന്‍റീന ടീം
ഗോൾകീപ്പർമാർ: എമിലിയാനോ മാർട്ടിനെസ്, ഫ്രാങ്കോ അർമാനി, ജെറോണിമോ റുല്ലി.
ഡിഫൻഡർമാർ: ഗോൺസാലോ മോണ്ടിയേൽ, നഹുവൽ മൊലിന, ജർമ്മൻ പെസെല്ല, ക്രിസ്റ്റ്യൻ റൊമേറോ, നിക്കോളാസ് ഒട്ടാമെൻഡി, ലിസാൻഡ്രോ മാർട്ടിനെസ്, ജുവാൻ ഫോയ്ത്ത്, നിക്കോളാസ് ടാഗ്ലിയാഫിക്കോ, മാർക്കോസ് അക്യൂന.
മിഡ്ഫീൽഡർമാർ: ലിയാൻഡ്രോ പരേഡെസ്, ഗൈഡോ റോഡ്രിഗസ്, എൻസോ ഫെർണാണ്ടസ്, റോഡ്രിഗോ ഡി പോൾ, എക്‌സിക്വൽ പലാസിയോസ്, അലജാൻഡ്രോ ഗോമസ്, അലക്സിസ് മാക് അലിസ്റ്റർ.
ഫോർവേഡ്സ്: പൗലോ ഡിബാല, ലയണൽ മെസ്സി, ഏഞ്ചൽ ഡി മരിയ, നിക്കോളാസ് ഗോൺസാലസ്, ജോക്വിൻ കൊറിയ, ലൗട്ടാരോ മാർട്ടിനെസ്, ജൂലിയൻ അൽവാരസ്.