ഐഎസ്എല്ലില്‍ മുംബൈയുടെ ആറാട്ട്; ഗോള്‍മഴയില്‍ മുങ്ങി ചെന്നൈയിന്‍

New Update

publive-image

Advertisment

ചെന്നൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന പോരാട്ടത്തില്‍ മുംബൈ സിറ്റി ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ചു. 6-2നായിരുന്നു മുംബൈയുടെ ജയം.

33-ാം മിനിറ്റില്‍ ഹോര്‍ഗെ പെരേര ഡയസ്, ആദ്യ പകുതിയിലെ ഇഞ്ചുറി ടൈമില്‍, ഗ്രെഗ് സ്റ്റുവര്‍ട്ട്, 49-ാം മിനിറ്റില്‍ വിനീത് റായ്, 60-ാം മിനിറ്റില്‍ വിഗ്നേഷ് ദക്ഷിണമൂര്‍ത്തി, 65-ാം മിനിറ്റില്‍ ആല്‍ബെര്‍ട്ടോ നൊഗുവേര, രണ്ടാം പകുതിയിലെ ഇഞ്ചുറി ടൈമില്‍ ബിപിന്‍ സിംഗ് തനോജം എന്നിവരാണ് മുംബൈയ്ക്കായി ഗോളുകള്‍ നേടിയത്.

19-ാം മിനിറ്റില്‍ പീറ്റര്‍ സ്ലിസ്‌കോവിച്ചും, 32-ാം മിനിറ്റില്‍ അബ്ദെനാസര്‍ എല്‍ ഖയതിയും ചെന്നൈയ്ക്കായി ഗോളുകള്‍ നേടി.

Advertisment