/sathyam/media/post_attachments/gGymO0UdOaym9xl6zSAb.jpg)
അബുദാബി: ഫിഫ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ യുഎഇയ്‌ക്കെതിരെ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ ജയം. എതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് മെസിയുടെയും സംഘത്തിന്‍റേയും വിജയം. ജൂലിയന്‍ അല്‍വാരസും ഏയ്ഞ്ചല്‍ ഡി മരിയയും മെസ്സിയും ജാക്വിന്‍ കോറിയയും പന്തുകള്‍ വലയിലെത്തിച്ചു. ഏഞ്ചല്‍ ഡി മരിയ ഇരട്ട ഗോള്‍ നേടി.
4-4-2 ഫോര്‍മേഷനിലാണ് ലയണല്‍ സ്‌കലോണി അര്‍ജന്റീനിയന്‍ സംഘത്തെ ഇറക്കിയത്. 17-ാം മിനുറ്റില്‍ ലിയോണല്‍ മെസിയുടെ അസിസ്റ്റില്‍ ജൂലിയന്‍ ആല്‍വാരസ് അര്‍ജന്‍റീനയെ മുന്നിലെത്തിച്ചു. 25-ാം മിനുറ്റില്‍ ഏഞ്ചല്‍ ഡി മരിയ ലീഡ് രണ്ടാക്കി. 36-ാം മിനിറ്റ് ഡി മരിയയുടെ രണ്ടാം ഗോളിന് സാക്ഷിയായി. 44-ാം മിനിറ്റില്‍ മെസ്സിയുടെ ഗോളെത്തി. രണ്ടാംപകുതിയില്‍ 60-ാം മിനുറ്റില്‍ ഡി പോളിന്‍റെ അസിസ്റ്റില്‍ ജാക്വിന്‍ കോറിയയും ഗോളടിച്ചു.