/sathyam/media/post_attachments/X3lkSp2aCur0UyrSGz8K.jpg)
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി ബെംഗളൂരു എഫ്‌സിയെ തോല്‍പിച്ചു. 4-0നായിരുന്നു മുംബൈയുടെ ജയം. ഈ ജയത്തോടെ മുംബൈ പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. പത്താം സ്ഥാനത്താണ് ബെംഗളൂരു.
14-ാം മിനിറ്റില്‍ ഹോര്‍ഗെ പെരേര ഡയസ് നേടിയ ഗോളിലൂടെയാണ് മുംബൈ മുന്നിലെത്തിയത്. 32-ാം മിനിറ്റില്‍ ലാലെങ്മാവിയ റാല്‍ട്ടെ മുംബൈയുടെ ലീഡ് രണ്ടാക്കി. 58-ാം മിനിറ്റില്‍ ബിപിന്‍ സിങ് തനോജവും, 74-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയും മുംബൈയ്ക്കായി ഗോളുകള്‍ നേടി.