/sathyam/media/post_attachments/Kg2LfaOFpkbHBTLG9By2.jpg)
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സി ഈസ്റ്റ് ബംഗാളിനെ പരാജയപ്പെടുത്തി. 4-2നായിരുന്നു വിജയം. രണ്ട് ഗോളുകള്‍ക്ക് പിന്നിലായതിന് ശേഷം മത്സരത്തിലേക്ക് ശക്തമായി തിരിച്ചെത്തിയ ഒഡീഷ വിജയം സ്വന്തമാക്കുകയായിരുന്നു.
23-ാം മിനിറ്റില്‍ തോങ്കോസിയം ഹോക്കിപാണ് ഈസ്റ്റ് ബംഗാളിനെ ആദ്യം മുന്നിലെത്തിച്ചത്. 35-ാം മിനിറ്റില്‍ നവോറെം മഹേഷ് സിങും ബംഗാളിനായി വല കുലുക്കി. എന്നാല്‍ പിന്നീട് മത്സരത്തിലുടനീളം ഒഡീഷയുടെ മേധാവിത്തമായിരുന്നു.
47, 48 മിനിറ്റുകളില്‍ പെഡ്രോ മാര്‍ട്ടിന്‍ ഒഡീഷയ്ക്കായി രണ്ട് ഗോളുകള്‍ നേടി. 65-ാം മിനിറ്റില്‍ ജെറിയും, 76-ാം മിനിറ്റില്‍ നന്ദ കുമാറും ഒഡീഷയ്ക്കായി പന്ത് വലയിലെത്തിച്ചു. ഈ വിജയത്തോടെ ഒഡീഷ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ഈസ്റ്റ് ബംഗാള്‍ എട്ടാമതാണ്.