/sathyam/media/post_attachments/KKIVATw7Y1POCOl7nMCw.jpg)
ദോഹ: ഖത്തറില്‍ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ നടക്കുന്ന സ്റ്റേഡിയങ്ങളില്‍ മദ്യം വില്‍ക്കില്ലെന്ന് ഫിഫ. ഖത്തര്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകള്‍ക്കു പിന്നാലെ വെള്ളിയാഴ്ചയാണ് ഫിഫ പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. വില്‍പനയ്ക്ക് ലൈസന്‍സുള്ള ഇടങ്ങളിലും ഫാന്‍ ഫെസ്റ്റിവലിലും മാത്രമാകും മദ്യം ലഭിക്കുക.
അതേസമയം സ്റ്റേഡിയം പരിസരത്ത് തങ്ങളുടെ നോണ്‍ ആല്‍ക്കഹോളിക് ബിയറുകളുടെ വില്‍പ്പനയുണ്ടാകുമെന്ന് ബഡ്‌വെയ്‌സര്‍ അറിയിച്ചിട്ടുണ്ട്.