/sathyam/media/post_attachments/ABSNwKMVTibwfDv4aZ1X.jpg)
കുവൈറ്റ് സിറ്റി: ഖത്തര്‍ ലോകകപ്പിന് മുന്നോടിയായുള്ള സൗഹൃദ മത്സരത്തില്‍ ഈജിപ്ത് ബെല്‍ജിയത്തെ പരാജയപ്പെടുത്തി. 2-1നാണ് ഈജിപ്തിന്റെ വിജയം. 33-ാം മിനിറ്റില്‍ മുസ്തഫ മുഹമ്മദും, 46-ാം മിനിറ്റില്‍ ട്രെസെഗേറ്റുമാണ് ഈജിപ്തിനായി ഗോളുകള്‍ നേടിയത്.
76-ാം മിനിറ്റില്‍ ലോയിസ് ഒപെന്‍ഡ ബെല്‍ജിയത്തിനായി ഗോള്‍ നേടി. കുവൈറ്റിലെ അര്‍ദിയ ജാബര്‍ അല്‍ അഹമ്മദ് ഇന്റര്‍നാഷണല്‍ സ്‌റ്റേഡിയത്തിലാണ് മത്സരം നടന്നത്. ആയിരക്കണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് മത്സരം കാണാനെത്തിയത്.
ഫിഫ റാങ്കിംഗില്‍ രണ്ടാം സ്ഥാനക്കാരായ ബെല്‍ജിയത്തെ അട്ടിമറിക്കാന്‍ കഴിഞ്ഞത് ലോകകപ്പില്‍ ഈജിപ്തിന് ആത്മവിശ്വാസം പകരും. 39-ാം സ്ഥാനത്തുള്ള ഈജിപ്തിനോട് തോല്‍വി വഴങ്ങിയതിന്റെ ഞെട്ടലിലാണ് ബെല്‍ജിയം.