/sathyam/media/post_attachments/8O7OA7qqUrEuOnVszhQy.jpg)
ദോഹ: ഖത്തര്‍ ഫിഫ ലോകകപ്പിലെ ഡെന്മാര്‍ക്ക് ടുണീഷ്യ മത്സരം ഗോള്‍രഹിത സമനിലയില്‍ കലാശിച്ചു. കരുത്തരായ ഡെന്മാര്‍ക്കിനെതിരെ മത്സരത്തിലുടനീളം മികച്ച പ്രകടനമാണ് ടുണീഷ്യ പുറത്തെടുത്തത്. ഗോള്‍ നേടാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്നെങ്കിലും, ഗോള്‍ കണ്ടെത്തുന്നതില്‍ ഇരുടീമുകളും പരാജയപ്പെട്ടു. എജ്യുക്കേഷന്‍ സിറ്റി സ്‌റ്റേഡിയത്തിലായിരുന്നു മത്സരം.