/sathyam/media/post_attachments/uNcwrnrAd0KEB6TFZDaD.jpg)
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സി ചെന്നൈയിന്‍ എഫ്‌സിയെ തോല്‍പിച്ചു. 3-2നായിരുന്നു ഒഡീഷയുടെ ജയം. 31-ാം മിനിറ്റില്‍ വഫ ഹഖമനേഷിയുടെ ഓണ്‍ ഗോളിലൂടെയാണ് ഒഡീഷ ആദ്യം മുന്നിലെത്തിയത്.
49-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഡീഗോ മൗറീഷ്യോ വലയിലെത്തിച്ചതോടെ ഒഡീഷയുടെ ലീഡ് രണ്ടായി. 60-ാം മിനിറ്റില്‍ അബ്ദെനാസര്‍ എല്‍ ഖയതിയാണ് ചെന്നൈയുടെ ആദ്യ ഗോള്‍ കണ്ടെത്തിയത്. പിന്നീട് ലഭിച്ച പെനാല്‍റ്റി ഗോളാക്കി എല്‍ ഖയതി ചെന്നൈയിന് സമനില സമ്മാനിച്ചു.
എന്നാല്‍ മത്സരം അവസാനിക്കാന്‍ ഏതാനും നിമിഷങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ നന്ദ കുമാര്‍ നേടിയ ഗോളിലൂടെ ഒഡീഷ വിജയം സ്വന്തമാക്കുകയായിരുന്നു. ഈ ജയത്തോടെ ഒഡീഷ പോയിന്റ് പട്ടികയില്‍ മൂന്നാമതെത്തി. ചെന്നൈയിന്‍ ആറാമതാണ്. ഫ്ലഡ്‌ലൈറ്റിന്റെ തകരാർ കാരണം കളി കുറച്ചുനേരത്തേക്ക് തടസപ്പെട്ടിരുന്നു.