ഐഎസ്എല്‍: നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് ഏഴാമത്തെ മത്സരത്തിലും തോറ്റു; മുംബൈ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമത്‌

New Update

publive-image

Advertisment

ഗുവാഹത്തി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ തുടര്‍ച്ചയായ ഏഴാം മത്സരത്തിലും നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് തോറ്റു. മുംബൈ സിറ്റി 3-1 നാണ് നോര്‍ത്ത് ഈസ്റ്റിനെ തോല്‍പിച്ചത്.

10-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി ഗോളാക്കി അഹ്‌മ്മദ് ജാഹുവാണ് മുംബൈയുടെ ഗോള്‍ വേട്ടയ്ക്ക് തുടക്കമിട്ടത്. 27-ാം മിനിറ്റില്‍ ബിപിന്‍ സിംഗ് തനോജംസ 46-ാം മിനിറ്റില്‍ ഹോര്‍ഗെ പെരേര ഡയസ് എന്നിവരും മുംബൈയ്ക്കായി വല കുലുക്കി. 17-ാം മിനിറ്റില്‍ പാര്‍ത്ഥിബ് സുന്ദര്‍ ഗൊഗോയ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസ ഗോള്‍ നേടി.

ഈ വിജയത്തോടെ മുംബൈ സിറ്റി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. എല്ലാം മത്സരവും തോറ്റ നോര്‍ത്ത് ഈസ്റ്റാണ് അവസാന സ്ഥാനത്ത്.

Advertisment