/sathyam/media/post_attachments/doySaJbbZQjUE1qC4Jzd.jpg)
കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഹൈദരാബാദ് എഫ്‌സിയെ പരാജയപ്പെടുത്തി എടികെ മോഹന്‍ ബഗാന്‍ പോയിന്റ് പട്ടികയില്‍ നാലാമതെത്തി. ഏകപക്ഷീയമായ ഒരു ഗോളിനാണ് എടികെയുടെ ജയം. 11-ാം മിനിറ്റില്‍ ഹ്യൂഗോ ബോമസാണ് ഗോള്‍ നേടിയത്. ഇന്നത്തെ മത്സരത്തില്‍ പരാജയപ്പെട്ടെങ്കിലും ഹൈദരാബാദ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനത്ത് തുടരുകയാണ്.