/sathyam/media/post_attachments/km9pD2S6LvuPJ1G9PlYZ.jpg)
ജംഷെദ്പുര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഈസ്റ്റ് ബംഗാള്‍ ജംഷെദ്പുര്‍ എഫ്‌സിയെ തോല്‍പിച്ചു. 3-1 നാണ് ഈസ്റ്റ് ബംഗാളിന്റെ ജയം. മത്സരത്തിന്റെ തുടക്കത്തില്‍ തന്നെ മലയാളി താരം വി.പി. സുഹൈര്‍ നേടിയ ഗോളിലൂടെ ഈസ്റ്റ് ബംഗാള്‍ ലീഡെടുത്തു.
രണ്ടാം മിനിറ്റിലാണ് സുഹൈര്‍ ഗോള്‍ നേടിയത്. പിന്നീട് 26, 58 മിനിറ്റുകളില്‍ ക്ലെയ്റ്റണ്‍ സില്‍വയും ഈസ്റ്റ് ബംഗാളിനായി ഗോളുകള്‍ നേടി. 40-ാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി വലയിലെത്തിച്ച് ജേ ഇമ്മാനുവല്‍ തോമസ് ജംഷെദ്പുരിന്റെ ആശ്വാസഗോള്‍ കണ്ടെത്തി. ഇന്നത്തെ വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ പോയിന്റ് പട്ടികയില്‍ എട്ടാമതെത്തി. ജംഷെദ്പുര്‍ പത്താമതാണ്.