അന്താരാഷ്ട്രക്രിക്കറ്റില്‍ അധികം മത്സരങ്ങള്‍ കളിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെങ്കിലും, ചുരുങ്ങിയ കാലയളവിനുള്ളില്‍ നിരവധി ആരാധകരെയാണ് മലയാളി താരം സഞ്ജു സാംസണ്‍ സമ്പാദിച്ചിരിക്കുന്നത്. സ്വദേശത്തും വിദേശത്തും നടക്കുന്ന മത്സരങ്ങളില്‍ സഞ്ജുവിനെ പിന്തുണച്ച് നിരവധി പേരാണ് ഗാലറികളില്‍ എത്തുന്നത്.
ലോകകപ്പ് ഫുട്‌ബോള്‍ നടക്കുന്ന ഖത്തറിലും സഞ്ജുവിനായി ബാനറുകള്‍ ഉയര്‍ത്തി ആരാധര്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ വൈറലാണ്. ഞങ്ങള്‍ സഞ്ജുവിന് ഒപ്പമുണ്ടെന്ന ബാനറുകളാണ് ഖത്തറില്‍ ആരാധകര്‍ ഉയര്‍ത്തിയത്.
This is INSANE 🤯🔥
— Sanju Samson Fans Page (@SanjuSamsonFP) November 27, 2022
Sanju Samson fans showing him support from Qatar during FIFA world cup match 🙏🥺#FIFAWorldCup#SanjuSamson#crickettwitter@SanjuSamsonFP@IamSanjuSamson@rajasthanroyals@bhogleharshapic.twitter.com/j3RNF2Y9hP
ന്യൂസിലന്‍ഡിനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചിട്ടും, രണ്ടാമത്തെ മത്സരത്തില്‍ നിന്ന് സഞ്ജുവിനെ തഴഞ്ഞിരുന്നു. ഫോമില്‍ അല്ലാത്ത ഋഷഭ് പന്തിന് തുടരെ അവസരം കൊടുത്തിട്ടും, സഞ്ജുവിനെ ഒഴിവാക്കുന്നതിനെതിരെ സമൂഹമാധ്യമങ്ങളില്‍ ആരാധക പ്രതിഷേധം ശക്തമാണ്.