/sathyam/media/post_attachments/39X94sDpm6Ox0wuF3I93.jpg)
സാവോ പോളോ: ബ്രസീലിയന്‍ ഫുട്‌ബോള്‍ ഇതിഹാസം പെലെയെ (82) അനാരോഗ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാന്‍സറിന് ചികിത്സയില്‍ കഴിയുന്ന പെലെയെ ഹൃദയസംബന്ധമായ പ്രശ്നങ്ങളും അലട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. പെലെയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ഒരുപാട് അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടെന്നും എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും മകള്‍ വ്യക്തമാക്കി.