/sathyam/media/post_attachments/AyGzrP9YNBYScmbFETCC.jpg)
മുംബൈ: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബൈ സിറ്റി എഫ്‌സി ഗോവയെ 4-1 ന് തകര്‍ത്തു. 16, 48 മിനിറ്റുകളില്‍ ഹോര്‍ഗെ പെരേര ഡയസ്, 43-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെ, 55-ാം മിനിറ്റില്‍ ആല്‍ബെര്‍ട്ടോ നൊഗുവേര എന്നിവര്‍ മുംബൈയ്ക്കായി ഗോളുകള്‍ നേടി.
22-ാം മിനിറ്റില്‍ ഐക്കര്‍ ഗ്വാരോട്ട്‌സെനയാണ് ഗോവയുടെ ഗോള്‍ നേടിയത്. 79-ാം മിനിറ്റില്‍ എഡു ബേഡിയ ചുവപ്പു കാര്‍ഡ് കണ്ട് പുറത്തായത് ഗോവയ്ക്ക് തിരിച്ചടിയായി. ലീഗില്‍ അപരാജിത കുതിപ്പ് തുടരുന്ന മുംബൈ ആണ് പോയിന്റ് പട്ടികയില്‍ ഒന്നാമത്. ഗോവ ആറാമതാണ്.