/sathyam/media/post_attachments/JMTXYO33lYfhAuYqw5RL.jpg)
ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഇന്ന് നടന്ന മത്സരത്തില്‍ ഒഡീഷ എഫ്‌സി നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സിയെ തോല്‍പിച്ചു. 2-1 നാണ് ഒഡീഷയുടെ ജയം.
24-ാം മിനിറ്റില്‍ നന്ദ കുമാറും, 78-ാം മിനിറ്റില്‍ ജെറിയും ഒഡീഷയ്ക്കായി ഗോളുകള്‍ നേടി. 60-ാം മിനിറ്റില്‍ റൊച്ചാര്‍സെലയാണ് നോര്‍ത്ത് ഈസ്റ്റിന്റെ ആശ്വാസഗോള്‍ കണ്ടെത്തിയത്. ഈ വിജയത്തോടെ ഒഡീഷ പോയിന്റ് പട്ടികയില്‍ രണ്ടാമതെത്തി. മറുവശത്ത്, എട്ടു മത്സരങ്ങളിലും തോറ്റ നോര്‍ത്ത് ഈസ്റ്റ് അവസാന സ്ഥാനത്താണ്.